പേരാവൂർ : പേരാവൂർ താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നുംനിലവിൽ ഉള്ള ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്നും, 2021ൽ താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആക്കി ഉയർത്തുന്നതിനായി ബഹുനില കെട്ടിടം നിർമ്മിക്കാൻ തറക്കല്ലിട്ടു വെങ്കിലും തുടർനടപടികളൊന്നും സ്വീകരിക്കാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനം താറുമാറായ അവസ്ഥയിലാണെന്നും ഈ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂരിൽ ഉപവാസം ഇരിക്കുകയും അതിനെ തുടർന്ന് പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ച് ഭീമഹർജി തയ്യാറാക്കുകയും അഡ്വ : സണ്ണി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിനും പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശനും തിരുവനന്തപുരത്ത് വച്ച് കൈമാറുകയുണ്ടായി. നിവേദനം സ്വീകരിക്കുന്ന വേളയിൽ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഈ വിഷയത്തിന്റെ ഗൗരവം തനിക്കറിയാമെന്നും എട്ടിലധികം തവണ അഡ്വ:സണ്ണി ജോസഫ് എംഎൽഎ ഇത് തന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിയമസഭയിൽ അദ്ദേഹം ഇത് സബ്മിഷനായി ഉന്നയിച്ചിട്ടുണ്ടെന്നും ആയതിനാൽ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും കോൺഗ്രസ് നേതൃത്വത്തിന് ഉറപ്പു നൽകുകയുണ്ടായി. അതുപോലെതന്നെ ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണമെന്ന് നേതാക്കൾ ആവശ്യപ്പെടുകയുണ്ടായി .ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയിൽഡോക്ടർമാരുടെ അഭാവം ഉണ്ടാവുക എന്നത് ആശുപത്രിയെ ആശ്രയിക്കുന്നവർക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ് എന്നും ആയതിനാൽ ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ട് പരിഹാരം ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് കോൺഗ്രസ് നേതാക്കളെഅറിയിച്ചു. പ്രതിപക്ഷനേതാവ് ശ്രീ വി.ഡി സതീശന് നിവേദനം നൽകിയ വേളയിൽ വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുമായി എത്രയും പെട്ടെന്ന് സംസാരിച്ചു പരിഹാരം കാണാൻ ശ്രമിക്കുമെന്ന് അറിയിക്കുകയുണ്ടായി . അഡ്വ: സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തിൽ കോൺഗ്രസ്സ് നേതാക്കളായ ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ്, പേരാവൂർബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീമതി ജൂബിലി ചാക്കോ, ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ എം ഗിരീഷ് എന്നിവർ സന്നിഹിതമായിരുന്നു.
Then the health minister assured that the Peravoor taluka hospital will be built soon!